Activities

അശരണരും ആലംബഹീനരുമായി നമുക്ക് ചുറ്റും അനേകം ആളുകൾ ജീവിക്കുമ്പോൾ അവർക്കു കൈത്താങ്ങാവുക എന്ന സമൂഹത്തിന്റെ അനിവാര്യമായ കടമ ഏറ്റെടുത്തുകൊണ്ട് ,വിവിധ രംഗങ്ങളിൽ അത്തരം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും നയിക്കുകയും ചെയ്യുക എന്നതാണ് അഭയം ലക്ഷ്യമിടുന്നത് .

ഇതിനായി ജില്ലയൊട്ടാകെ സ്ഥിതിവിവരക്കണക്കുകൾ ശേഖരിച്ച് ആവശ്യമായ പരിചരണവും സഹായവും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ് .

  • രക്തബാങ്ക്
  • ആംബുലൻസ് സൗകര്യം
  • ശവസംസ്കാരത്തിനുള്ള ഗ്യാസ് യൂണിറ്റ്
  • നിത്യരോഗികളായി കിടപ്പിലായവർക്ക് വീടുകളിലെത്തി വൈദ്യസഹായവും പരിചരണവും നൽകുക
  • ദുരന്തനിവാരണ പ്രവർത്തനങ്ങൾ
  • ആശുപത്രികൾ ഉത്സവസ്ഥലങ്ങൾ തുടങ്ങിയവ കേന്ദ്രികരിച്ചു ഹെൽപ്‌ഡെസ്കുകൾ

എന്നിവയൊക്കെ അഭയത്തിന്റെ സേവനമേഖലയിൽ ഉൾപ്പെടുന്നു .