സാന്ത്വന പരിചരണരംഗത്ത് കോട്ടയം ജില്ലയൊട്ടാകെ സേവനം നൽകുക എന്ന ലക്ഷ്യത്തോടെ അഭയം എന്ന പേരിൽ ഒരു സന്നദ്ധ സംഘടന രൂപീകരിച് പ്രവർത്തനം ആരംഭിക്കുകയാണ് . അശരണരും ആലംബഹീനരുമായി നമുക്ക് ചുറ്റും അനേകം ആളുകൾ ജീവിക്കുമ്പോൾ അവര്ക്ക്യ കൈത്താങ്ങാവുക എന്ന സമൂഹത്തിന്റെ അനിവാര്യമായ കടമ ഏറ്റെടുത്തുകൊണ്ട് ,വിവിധ രംഗങ്ങളിൽ അത്തരം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും നയിക്കുകയും ചെയ്യുക എന്നതാണ് അഭയം ലക്ഷ്യമിടുന്നത്